തൃശൂർ: സ്വാതന്ത്ര്യത്തിനായി പോരാടി വീരമൃത്യു വരിച്ച അനശ്വര രക്തസാക്ഷികളെയും വീരസമരങ്ങളെയും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള രാഷ്ട്രീയ ഗൂഡാലോചനയിൽ നിന്നും ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പിന്തിരിയണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്കരിക്കാനും അവഹേളിക്കാനും നടത്തുന്ന പരിശ്രമം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ മതേതര ജനാധിപത്യ ദേശാഭിമാന കേരളം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം. സതീശൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |