SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.15 PM IST

സൽമാൻഖാനെ തടഞ്ഞ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് പാരിതോഷികം

salman-khan-katrina-kaif

മുംബയ്: പരിശോധന ഒഴിവാക്കി മുംബയ് വിമാനത്താവളത്തിലെ ടെർമിനലിൽ പ്രവേശിക്കാനൊരുങ്ങിയ ബോളിവുഡ് നടൻ സൽമാൻഖാനെ തടഞ്ഞ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് പാരിതോഷികവുമായി അധികൃതർ. സൽമാൻ ഖാനെ തടഞ്ഞതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥനെ ശിക്ഷിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വ്യാജമാണെന്നും മുഖം നോക്കാതെ നടപടിയെടുത്തതിൽ ഉദ്യോഗസ്ഥന് അർഹമായ പാരിതോഷികം നൽകിയതായും സി.ഐ.എസ്.എഫ് ട്വിറ്ററിലൂടെ അറിയിച്ചു.

ടൈഗർ3 എന്ന സിനിമയുടെ ചിത്രീകരണത്തിന് റഷ്യയിലേക്ക് പോകാനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സൽമാൻഖാനും കത്രീന കൈഫും മുംബയ് വിമാനത്താവളത്തിലെത്തിയത്.

പരിശോധനയ്ക്ക് വിധേയനാകാതെ ടെർമിനലിൽ പ്രവേശിക്കാനായി താരം പോയപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെത്തി സെക്യൂരിറ്റി ചെക്ക് പോയിന്റിൽ ക്ലിയറൻസ് എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALMANKHAN CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.