വള്ളിക്കുന്ന് :അതിവേഗ റെയിൽപാതയ്ക്ക് വേണ്ടി ഭൂമിയും വസ്തുക്കളും നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും ഇരകൾക്ക് തൊഴിൽ സുരക്ഷ നൽകണമെന്നും യുഡിഎഫ് വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യുഡിഎഫ് ചെയർമാൻ സി. ഉണ്ണിമൊയ്തു അദ്ധ്യക്ഷത വഹിച്ചു.
കൺവീനർ പി പി അബ്ദുൾ റഹ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.പി. ആസിഫ് മശ്ഹൂദ്, തോട്ടത്തിൽ ഷാജി, ചോനാരി നിസാർ, കെ.പി ഹനീഫ, എ.പി. കെ. തങ്ങൾ, എം.കെ കബീർ, സുഹറ ബഷീർ, പുഷ്പ മൂന്നുചിറയിൽ തുടങ്ങിയവർ
പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |