ന്യൂയോർക്ക് : അടുത്തവാരം തുടങ്ങാനിരിക്കുന്ന യു.എസ് ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ നിന്ന് പ്രമുഖരുടെ പിന്മാറ്റം തുടരുന്നു. മുൻ വനിതാ ചാമ്പ്യൻ സെറീന വില്യംസാണ് ഇന്നലെ പിന്മാറ്റം അറിയിച്ചത്. പരിക്കുമൂലമാണ് താൻ പിന്മാറുന്നതെന്ന് സെറീന അറിയിച്ചു. ഇതേകാരണത്താൽ ടോക്യോ ഒളിമ്പിക്സിൽ നിന്നും സിൻസിനാറ്റി ഓപ്പണിൽ നിന്നും സെറീന പിന്മാറിയിരുന്നു. പ്രമുഖ പുരുഷ താരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും ഡൊമിനിക്ക് തീമും പരിക്കിന്റെ പേരിൽ നേരത്തേ യു.എസ് ഓപ്പണിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |