തുറവുർ: ബൈക്കുകളിലെത്തിയ സംഘം കുടുംബാംഗങ്ങളെ വീടുകയറി ആക്രമിച്ചതായി പരാതി . വളമംഗലം തെക്ക് തെക്കേവീട്ടിൽ സജീവിന്റെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. സജീവ് (46) , ഭാര്യ ശ്രീദേവി (41) , മകൻ അരുൺജിത്ത് ( 23 ) , സജീവന്റെ മാതാവ് സരള ( 65 ) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സജീവന്റെ ബന്ധുവിന്റെ മകളെ പുത്തനമ്പലം സ്വദേശിയായ യുവാവ് ഫോണിൽ ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീടിനു സമീപം എത്തിയ യുവാവിനോട് കാര്യങ്ങൾ ചോദിക്കുന്നതിനിടെ സജീവിനെ ഭീഷണിപ്പെടുത്തിയശേഷം യുവാവ് മടങ്ങിപ്പോയി. പിന്നീട് രാത്രിയോടെ 3 ബൈക്കുകളിലായി എത്തിയ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് കുത്തിയതോട് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |