തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെകീഴിൽ എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി, മല്ലപ്പള്ളി, പുതുപ്പള്ളി, കടത്തുരുത്തി, കട്ടപ്പന, മറയൂർ, പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ നേരിട്ട് അഡ്മിഷൻ നടത്തുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷ നൽകണം. വിവരങ്ങൾ www.ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |