ആലപ്പുഴ: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റിന് അർഹതയുള്ള ജില്ലയിലെ മുഹമ്മ, കുട്ടനാട്, കായംകുളം എന്നീ ഉൾനാടൻ മത്സ്യ ഗ്രാമങ്ങളിലെ ഉൾനാടൻ മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളികളുടെ കുടുംബളുടെ പട്ടിക അരൂർ, തേവർവട്ടം, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, കായംകുളം, മാന്നാർ എന്നീ മത്സ്യഭവനുകളിൽ ലഭ്യമാണ്. അർഹതയുള്ള മത്സ്യത്തൊഴിലാളി/ അനുബന്ധ തൊഴിലാളി കുടുംബത്തിന്റെ പേര് പട്ടികയിൽ വിട്ടുപോയിട്ടുണ്ടെങ്കിൽ രേഖകൾ ഹാജരാക്കി ഉൾപ്പെടുത്തണം. പരാതികൾ മത്സ്യഭവൻ തലത്തിൽ പരിഹരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |