കൊല്ലം: എഞ്ചിൻ തകരാർ മൂലം മൂന്നുദിവസമായി മുടങ്ങിക്കിടന്ന പെരുമൺ - പട്ടംതുരുത്ത് ജങ്കാർ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. മൺറോത്തുരുത്ത്, പട്ടംതുരുത്ത്, പേഴുംതുരുത്ത് നിവാസികൾ നഗരത്തിലേക്കെത്താൻ ആശ്രയിക്കുന്നത് ഈ ജങ്കാറിനെയാണ്. ഇത് മുടങ്ങിയതോടെ ഇരുപത്തിയഞ്ച് കിലോമീറ്റർ ദൂരം അധികം റോഡ് മാർഗം യാത്രചെയ്താണ് ഇവർ നഗരത്തിലെത്തിയിരുന്നത്. പെരുമൺ - പേഴുംതുരുത്ത് പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും. പാലത്തിന്റെ പണികൾ നിലവിൽ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |