തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിനു മുകളിലെത്തിയ ആറ് തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 4,5,10 വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 14,20 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 24ാം വാർഡ് എന്നിവിടങ്ങളിലാണ് കർശന ലോക്ക്ഡൗൺ.
ഇന്നലെ അർദ്ധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി നാലാം വാർഡിൽ 8.69, അഞ്ചാം വാർഡിൽ 8.29, 10ാം വാർഡിൽ 8.6 ആണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ. നെടുമങ്ങാട് മുനിസിപ്പാലിറ്റി 14ാം വാർഡിൽ 15.77, 20ാം വാർഡിൽ 16.68, വർക്കല മുനിസിപ്പാലിറ്റി 24ാം വാർഡിൽ 10.14 എന്നിങ്ങനെയാണ് രോഗവ്യാപന തോത്. റേഷ്യോ എട്ടുശതമാനത്തിൽ താഴെ എത്തിയതിനാൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 28ാം വാർഡിൽ ഏർപ്പെടുത്തിയിരുന്ന കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |