SignIn
Kerala Kaumudi Online
Friday, 19 April 2024 4.08 PM IST

ഏലയ്ക്കാ ലേലത്തിന് പുത്തൻ ഓൺലൈൻ പോർട്ടൽ

elachi

കൊച്ചി: ഏലയ്ക്കാ ലേലത്തിനുള്ള പുതിയ ഓൺലൈൻ പോർട്ടൽ, 'ഏലാചി ഓൺലൈൻ" ബോഡിനായ്ക്കന്നൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. പ്രാഥമിക വ്യാപാര കേന്ദ്രത്തിൽ ആരംഭിച്ച പോർട്ടലിലൂടെ കഴിഞ്ഞവാരം 65 ടണ്ണിന്റെ വില്പനയും നടന്നു.

ഏലയ്ക്കാ വിപണിയിലെ പ്രമുഖരായ കെ.സി.പി.എം.സി ലിമിറ്റഡാണ് ഗുഡ്‌ഗാവിലെ ഇന്റല്ലോ ലാബ്‌സിന്റെ സഹകരണത്തോടെ പോർട്ടൽ സജ്ജമാക്കിയത്. ഏലയ്ക്കാ വില്പനക്കാരനും വാങ്ങുന്നയാൾക്കും ഒരുപോലെ ഉപകാരപ്രദമാണ് പുത്തൻ പോർട്ടൽ. ഏലയ്ക്കായുടെ ഗ്രേഡ്, നിറഭേദം, തൂക്കം തുടങ്ങിയ വിശദാംശങ്ങൾ പോർട്ടലിലൂടെ അറിയാനാകും.

ഇത്, ഉയർന്ന വില്പനയ്ക്ക് സഹായിക്കുമെന്നാണ് കെ.സി.പി.എം.സി ലിമിറ്റഡിന്റെ വിലയിരുത്തൽ. വൈകാതെ കേരളത്തിലെയും തമിഴ്നാട്ടിലെയും മറ്റ് വിപണന മേഖലകളിലും പോർട്ടൽ അവതരിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ELACHI ONLINE, CARDAMOM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.