വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഒരുവർഷത്തിന് ശേഷം കൊവിഡ് വ്യാപിക്കുന്നു.
കഴിഞ്ഞദിവസം 68 കേസുകൾ റിപ്പോർട്ട് ചെയ്തു. 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് ഇത്രയും പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
277 കേസുകളാണ് ഇപ്പോൾ നിലവിലുള്ളത്.
ലോക്ക്ഡൗൺ ഫലപ്രദമാണെന്നും കേസുകൾ ഉടൻ കുറയ്ക്കാനാകുമെന്നും പ്രധാനമന്ത്രി ജസിന്ത ആർഡേൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |