മണ്ണാർക്കാട്: നഗരത്തിലെ തിരക്കൊഴിവാക്കാൻ ബൈപ്പാസ് വഴി പോകാമെന്ന് കരുതേണ്ട, ചളിക്കുളം കൂടി കടക്കേണ്ടിവരും. മണ്ണാർക്കാട് ബൈപ്പാസ് റോഡിന്റെ വിവിധ ഭാഗങ്ങളിലാണ് വലുതും ചെറുതുമായ ചളിക്കുണ്ടുകളുള്ളത്. മഴ പെയ്താൽ തോട് പോലെയാണ് ഇവിടം.
വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ കുഴികൾ കാണാതെ അപകടത്തിൽപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്. റോഡിന്റെ ശോചനീയാവസ്ഥ കാരണം സഹികെട്ടിരിക്കുകയാണ് പ്രദേശവാസികൾ. ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
-പ്രതിഷേധ സമരത്തിനിറങ്ങും
മണ്ണാർക്കാട്: ബൈപ്പാസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ അടിയന്തിരമായി ഉണ്ടായില്ലെങ്കിൽ പ്രദേശവാസികളെ സംഘടിപ്പിച്ച് പ്രതിഷേധ സമരത്തിനിറങ്ങുമെന്ന് വെൽഫയർ പാർട്ടി. അശാസ്ത്രീയ നിർമ്മാണമാണ് നടന്നിട്ടുള്ളതെന്നും ഇതിന് പിന്നിൽ അഴിമതിയടക്കമുള്ള കാര്യങ്ങൾ സംശയിക്കുന്നതായും മണ്ഡലം പ്രസിഡന്റ് കെ.വി. അമീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |