SignIn
Kerala Kaumudi Online
Thursday, 25 April 2024 6.18 PM IST

മക്കൾക്കൊപ്പം ഓൺലൈനിൽ

online

പറവൂർ: ഓൺലൈൻ പഠനത്തിന്റെ ഭാഗമായി കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 'മക്കൾക്കൊപ്പം' എന്ന പേരിൽ രക്ഷകർത്താക്കൾക്കായി ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. നന്ത്യാട്ടുകുന്നം സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഹരി വിജയൻ, പ്രിൻസിപ്പൽ വി. ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി.ടി.എ പ്രസിഡന്റ് സി.പി. ജയൻ, പി.എസ്. ബൈജു എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വിദഗ്ദ്ധരും മന:ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘം ക്ലാസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, NORTH PARAVUR SNHSS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.