SignIn
Kerala Kaumudi Online
Thursday, 25 April 2024 4.51 PM IST

മലബാർ ഗോൾഡ്: തെലങ്കാനയിലെ 15-ാം ഷോറൂം മാഞ്ചേരിയലിൽ

malabar

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ തെലങ്കാനയിലെ 15-ാം ഷോറൂം മാഞ്ചേരിയലിൽ പ്രവർത്തനം ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് സൗകര്യങ്ങളുമായി ഗംഗാ റെഡ്ഡി റോഡിലെ കെ.പി.ആർ പ്ളാസയിലാണ് 3,500 ചതുരശ്ര അടി വിസ്‌തൃതിയിൽ പുതിയ ഷോറൂം. തെലങ്കാന-ആന്ധ്ര മേഖലയിൽ മലബാർ ഗോൾഡിന്റെ 28-ാം ഷോറൂമാണിത്.

മലബാർ ഗ്രൂപ്പിന്റെ ആഗോളവികസന പദ്ധതികളുടെ ഭാഗമായി തുറന്ന ഷോറൂമിന്റെ ഉദ്ഘാടനം ചെയർമാൻ എം.പി. അഹമ്മദ് വിർച്വൽ പ്ളാറ്റ്ഫോമിൽ നിർവഹിച്ചു. മാഞ്ചേരിയൽ എം.എൽ.എ നഡിപ്പെല്ലി ദിവാകർ റാവു ഷോറൂം ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. മുനിസിപ്പൽ ചെയർമാൻ പെന്റ രാജയ്യ, വൈസ് ചെയർമാൻ ഗജുല മുകേഷ് ഗൗഡ്, പുരനം സതീഷ് എം.എൽ.സി. എന്നിവർ സംബന്ധിച്ചു.

മലബാർ ഗ്രൂപ്പ് കോ-ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, വെസ് ചെയർമാൻ കെ.പി. അബ്‌ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഒ. അഷർ, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഷംലാൽ അഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, എം. അബ്‌ദുൽ മജീദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് പി.കെ. സിറാജ് തുടങ്ങിയവരും പങ്കെടുത്തു.

ആഭരണങ്ങളിലെ വൈവിദ്ധ്യംകൊണ്ടും ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളിലൂടെയും മാഞ്ചേരിയൽ ഷോറൂം ഉപഭോക്താക്കളെ ഏറെ ആകർഷിക്കുമെന്ന് എം.പി. അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MALABAR GOLD, MALABAR GROUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.