SignIn
Kerala Kaumudi Online
Thursday, 25 April 2024 12.58 PM IST

കാൻസർ ബാധിതരായ കുട്ടികൾക്ക് കരുതലായി പ്രവാസികൾ

vehicle
അബുദാബി തലശ്ശേരി മുസ്ലീം വെൽഫെയർ ഫൗണ്ടേഷൻ ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന് നൽകിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് മലബാർ കാൻസർ സെന്റർ ഡയരക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യം നിർവഹിക്കുന്നു.

തലശ്ശേരി: അർബുദ ബാധിതരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹോപ്പിന്റെ കരങ്ങൾക്ക് കരുതലുമായി പ്രവാസി സംഘടന. മലബാർ കാൻസർ സെന്ററിന് സമീപം പ്രവർത്തിക്കുന്ന ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന് വാഹനം നൽകിയാണ് അബുദാബി തലശ്ശേരി മുസ്ലീം വെൽഫെയർ ഫൗണ്ടേഷൻ സേവന പ്രവർത്തനങ്ങൾക്ക് തണലേകിയത്. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം വാഹനത്തിന്റെ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
വെൽഫെയർ ഫൗണ്ടേഷൻ ചീഫ് അഡ്വൈസർ പി.പി. ഷാഫിയിൽ നിന്നും വാഹനത്തിന്റെ താക്കോൽ ഹോപ്പ് ബോർഡ് ഡയറക്ടർ അഡ്വ. ഹാഷിം ഏറ്റുവാങ്ങി. ജാവേദ് ഇക്ബാൽ, ഡോ. ജിതിൻ, ഡോ. ഗോപകുമാർ, പി.ഒ.ജാബിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ അർബുദ ബാധിതരായ കുട്ടികളെ കണ്ടെത്തുകയും അവർക്ക് ഇന്ന് കേരളത്തിലും പുറത്തും ലഭ്യമാവുന്ന ചികിത്സയെക്കുറിച്ച് ബോധവത്കരിക്കുകയും ചികിത്സാ കാലഘട്ടത്തിൽ നൽകേണ്ട പലവിധ സഹായങ്ങൾ നൽകുകയും ചെയ്യുന്ന സ്ഥാപനമാണ് 'ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ'. കോഴിക്കോട് ആസ്ഥാനമായി 2016ലാണ് സ്ഥാപനം ആരംഭിച്ചത്.

കാൻസർ ബാധിതരായി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഇരുപത്തഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് ഇപ്പോൾ തലശേരിയിലെ ഹോപ് സെന്ററിലുള്ളത്. ചികിത്സാവശ്യാർത്ഥമുള്ള അവരുടെ യാത്രകൾക്ക് വാഹനം വലിയ ആശ്വാസമാകും-

ഡോ. സതീശൻ ബാലസുബ്രഹ്മണ്യം,ഡയറക്ടർ, എം.സി.സി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CANCER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.