SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.15 AM IST

കെ.എസ്.എഫ്.ഇയുടെ മുന്നേറ്റം 1,000 ശാഖകളിലേക്ക്: ധനമന്ത്രി

ksfe

 കെ.എസ്.എഫ്.ഇ സുവർണ ജൂബിലി ചിട്ടി മെഗാ നറുക്കെടുപ്പ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്‌തു

തൃശൂർ: ആയിരം ശാഖകൾ തുറക്കുകയെന്ന ലക്ഷ്യത്തിലേക്ക് കെ.എസ്.എഫ്.ഇ മുന്നേറുകയാണെന്നും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വൻ പ്രാധാന്യമുള്ള കെ.എസ്.എഫ്.ഇയുടെ സഹായഹസ്‌തങ്ങൾ സാധാരണക്കാരുടെ ശക്തീകരണത്തിന് ഏറെ സഹായകമാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

കെ.എസ്.എഫ്.ഇ സുവർണ ജൂബിലി ചിട്ടിയുടെ സമ്മാനങ്ങൾക്കുള്ള മെഗാ നറുക്കെടുപ്പ് ഓൺലൈനിലൂടെെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെ.എസ്.എഫ്.ഇ കോർപ്പറേറ്റ് ഓഫീസിൽ നടന്ന നറുക്കെടുപ്പിന് ലോട്ടറി വകുപ്പ് മേൽനോട്ടം വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്‌ടർ വി.പി. സുബ്രഹ്മണ്യൻ, ഡയറക്‌ടർമാരായ അഡ്വ. റെജി സക്കറിയ, അഡ്വ.വി.കെ. പ്രസാദ്, കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്, മുരളീകൃഷ്‌ണ പിള്ള (കെ.എസ്.എഫ്.ഇ സി.ഐ.ടി.യു), കെ.എ. പ്രിൻസ് (കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് യൂണിയൻ), എൻ.എ. മൻസൂർ (കെ.എസ്.എഫ്.ഇ ഓഫീസേഴ്‌സ് അസോസിയേഷൻ), വിനോദ് (ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ളോയീസ് അസോസിയേഷൻ) എന്നിവർ സംസാരിച്ചു.

നറുക്കെടുപ്പിന്റെ ജഡ്‌ജിംഗ് പാനലിൽ ഡോ. അനു പാപ്പച്ചൻ, ഇ.എസ്. സുഭാഷ്, അഡ്വ.കെ. സുനിൽകുമാർ, കെ. സതീഷ് കുമാർ എന്നിവർ അംഗങ്ങളായിരുന്നു.

50 പവൻ കെ.എം. ബാലകൃഷ്‌ണന്

മെഗാ നറുക്കെടുപ്പിലെ ഒന്നാംസമ്മാനമായ 50 പവൻ സ്വർണം (18 ലക്ഷം രൂപ) തൃശൂർ ചേലക്കര ശാഖയിലെ ഇടപാടുകാരനായ കെ.എം. ബാലകൃഷ്‌ണന് ലഭിച്ചു. 26 പേർ റോയൽ എൻഫീൽഡ് ബൈക്കിനും 26 പേർ ഹോണ്ട ആക്‌ടീവ സ്‌കൂട്ടറിനും അർഹരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KSFE, KSFE CHITTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.