കൊല്ലം: എറണാകുളം, കൊല്ലം, കോട്ടയം വഴിയുള്ള മെമു സർവീസിന് മൺറോത്തുരുത്തിൽ സ്റ്റോപ്പ് അനുവദിച്ചു. കൊവിഡ് മൂലം നിറുത്തിവച്ചിരുന്ന സർവീസ് 30നാണ് പുനരാരംഭിക്കുന്നത്. മെമു എക്സ്പ്രസ് ട്രെയിനായിട്ടാണ് സർവീസ് നടത്തുന്നത്. കൊവിഡ് കാലത്ത് പാസഞ്ചർ ട്രെയിൻ ഓടിക്കാൻ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുള്ളതിനാലാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി മെമു എക്സ്പ്രസ് ട്രെയിനായി ഓടിക്കുന്നത്. മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ ഹാൾട്ട് സ്റ്റേഷനായതിനാൽ ടിക്കറ്റ് വിതരണം ചെയ്യുന്ന ഹാൾട്ട് ഏജന്റിന് എക്സ്പ്രസ് ട്രെയിൻ ടിക്കറ്റ് വിതരണം ചെയ്യാൻ കഴിയാത്തതിനാലാണ് മൺറോത്തുരുത്തിൽ സ്റ്റോപ്പ് വേണ്ടെന്ന് സതേൺ റെയിൽവേ നേരത്തേ തീരുമാനിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |