SignIn
Kerala Kaumudi Online
Thursday, 25 April 2024 9.59 PM IST

പുരയ്ക്കുമീതെ ഗ്രൂപ്പ് വളർന്നാൽ വെട്ടിമാറ്റും: വി.ഡി.സതീശൻ

satheesh
പത്തനംതിട്ട ഡി.സി.സി ഓഫീസിലെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഷാൾ അണിയിക്കുന്നു

പത്തനംതിട്ട: കോൺഗ്രസിൽ ഇനി ഗ്രൂപ്പല്ല, പാർട്ടിയായിരിക്കും വലുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുരയ്ക്കു മീതെ ഗ്രൂപ്പ് വളർന്നാൽ വെട്ടിമാറ്റുകതന്നെ ചെയ്യും. ചില സ്ഥലങ്ങളിൽ നേതാക്കൾക്ക് എതിരെയുള്ള പോസ്റ്റർ പ്രചരണത്തിന് പിന്നിൽ പാർട്ടി ശത്രുക്കളാണ്. ഇതിൽ പാർട്ടിക്കാർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകും.
കഴിഞ്ഞ നിയമസഭ സമ്മേളനകാലത്ത് നിരവധി ജനകീയവിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് മുമ്പെങ്ങുമില്ലാത്ത പിന്തുണ നേടാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു..ഇപ്പോഴത്തെ പ്രതിപക്ഷ പ്രവർത്തനം ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജുകുര്യൻ നന്ദി പറഞ്ഞു. ജോയിന്റ് സെക്രട്ടറി സി.കെ. അഭിലാൽ ഉപഹാരം നൽകി. ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്, ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൾസലാം, സജി കൊട്ടയ്ക്കാട്, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ തുടങ്ങിയവരും വി.ഡി.സതീശനൊപ്പം ഉണ്ടായിരുന്നു.

പ്രതിപക്ഷനേതാവ് ഡി.സി.സി ഓഫീസ് സന്ദർശിച്ചു

പത്തനംതി​ട്ട : പ്രതിപക്ഷ നേതാവായി ചുമതലയേറ്റശേഷം ആദ്യമായി പത്തനംതിട്ട ഡി.സി.സി യിലെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസായ രാജീവ് ഭവൻ സന്ദർശിച്ചു. ഡി.ഡി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പ്രതിപക്ഷനേതാവിനെ ഷാൾ അണിയച്ച് സ്വീകരിച്ചു. ജില്ലയിലെ സംഘടനാകാര്യങ്ങൾ മുതിർന്ന നേതാക്കളുമായി പ്രതിപക്ഷ നേതാവ് ചർച്ച ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, സതീഷ് കൊച്ചുപറമ്പിൽ, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, മാലേത്ത് സരളാദേവി എക്‌സ് എം.എൽ.എ, കെ.പി.സി.സി നിർവ്വാഹക സമിതിയംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ, യു.ഡി.എഫ് കൺവീനർ എ.ഷംസുദ്ദീൻ, ഡി.സി.സി ഭാരവാഹികളായ കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടക്കാട്, വി.ആർ.സോജി, ഷാം കുരുവിള, ജാസിം കുട്ടി, സുനിൽ എസ്. ലാൽ, എം.ജി.കണ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ്, പി.കെ.ഇക്ബാൽ, റനീസ് മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പത്രസമ്മേളനം കഴിഞ്ഞാണ് പ്രതിപക്ഷനേതാവ് മടങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.