തിരുവനന്തപുരം: പ്രേംനസീർ സുഹൃദ് സമിതി ഒരുക്കിയ നെടുമുടിയോടൊപ്പം ഓണപൂത്താലം എന്ന പരിപാടിയിൽ നെടുമുടി വേണുവിന്റെ ഇടയ്ക്കാ പ്രകടനം നടന്നു. വി.കെ. പ്രശാന്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു, സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ജയിൽ ഡി.ഐ.ജി.സന്തോഷ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, തെക്കൻ സ്റ്റാർ ബാദുഷ, ബാലചന്ദൻ, സ്വാമിനാഥൻ, മനോജ് നന്തൻക്കോട്, ഡോ. ഗീതാ ഷാനവാസ് എന്നിവർ സംസാരിച്ചു. പ്രേം നസീറിന്റെ മകൻ ഷാനവാസ് നെടുമുടി വേണുവിന് ഓണക്കോടി സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |