തിരുവനന്തപുരം:പാപ്പനംകോട് പ്രവർത്തിച്ചുവരുന്ന കൊച്ചിൻ സർവ്വകലാശാലയുടെ അഫിലിയേഷനുള്ള എം.ബി.എ കോളേജായ കോൺസ്പി അക്കാഡമി ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (കാംസ്) 2021- 23 വർഷത്തേക്കുള്ള സ്കോളർഷിപ്പിനായി ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 30ന് ഓൺലൈനായി നടത്തുന്ന പരീക്ഷയിൽ ലഭിക്കുന്ന സ്കോർ കണക്കാക്കിയാവും സെലക്ഷൻ. മൂല്യനിർണയം കഴിഞ്ഞവർക്കും അവസാനവർഷ പരീക്ഷ എഴുതിയവർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9497606684, 9995735989.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |