SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.57 PM IST

ഫോൺ റേഞ്ചിന് മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് വീണ് ഗുരുതര പരിക്ക്

kk

കൂത്തുപറമ്പ്: റേഞ്ച് ലഭിക്കുന്നതിന് ഫോണുമായി മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് ചില്ലയൊടിഞ്ഞ് വീണ് ഗുരുതര പരിക്ക്. കണ്ണൂർ ചിറ്റാരിപ്പറമ്പിനടുത്തുള്ള കണ്ണവം വനമേഖലയിലുൾപ്പെട്ട പന്നിയോട് ആദിവാസി കോളനിയിലെ പി. ബാബു - ഉഷ ദമ്പതികളുടെ മകൻ അനന്ത് ബാബുവിനാണ് (16) പരിക്കേറ്റത്.

പ്ളസ് വൺ അപേക്ഷയുടെ വിവരങ്ങളറിയുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അനന്ത് ബാബു മരത്തിൽ കയറിയത്. ഇതിനിടെ ചില്ല ഒടിഞ്ഞ് വീഴുകയായിരുന്നു. വീണ് ഗുരുതരമായി പരിക്കേറ്റ അനന്ത് ബാബുവിനെ നാട്ടുകാർ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂർ ജില്ലാ ആശുപത്രിയിലുമെത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കും കാലിനും മുതുകിലും പരിക്കേറ്റ അനന്ത് ബാബുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STUDENT IN ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.