SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.42 PM IST

മൂന്ന് വയസുകാരൻ ഓസ്റ്റിൻ ബ്രയണിന് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ്

ostin

ചേർപ്പ്: സമയം എത്രയാണെന്ന് ചോദിക്കുമ്പോൾ മൂന്ന് വയസുകാരൻ ഓസ്റ്റിൻ ബ്രയൺ കൈയിൽ കെട്ടിയിരിക്കുന്ന അനലോഗ് വാച്ചിൽ നോക്കി സമയം പറയും. അതും കൃത്യമായിത്തന്നെ.. വെറും മൂന്ന് വയസ് പ്രായത്തിൽ ക്ലോക്കിലെ ഏത് സമയവും മന:പാഠമായി പറയുന്ന ഓസ്റ്റിൻ ബ്രയണിനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ് നേട്ടം.

ചേർപ്പ് സെന്റ് ആന്റണീസ് പള്ളിക്ക് സമീപം പെരിഞ്ചേരി വീട്ടിൽ ബ്രയൺ ആഗസ്റ്റിൻ ഡേവിഡിന്റെയും ഡോ. സിന്റ എസ്. ഊക്കൻ ദമ്പതികളുടെ മകനാണ് ഓസ്റ്റിൻ ബ്രയൺ. ചേർപ്പ് ലൂർദ്ദ്മാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയായ ഓസ്റ്റിൻ അമ്മ സിന്റ കാണിച്ച് നൽകിയ ക്ലോക്കിലെ സമയം ഗൃഹസ്ഥമാക്കിയാണ് കൃത്യ സമയം പറയാൻ ആരംഭിച്ചത്. നിമിഷങ്ങൾക്കകം ആദ്യ അവസാനം വരെ തിരിച്ചും മറിച്ചും സമയം പറയും.

ഇത് കണ്ട വീട്ടുകാർ മകനിലെ കൗതുക കാഴ്ച വീഡിയോയാക്കി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് അധികൃതർക്ക് അയച്ചു . കഴിഞ്ഞ ദിവസമാണ് ഓസ്റ്റിന്റെ റെക്കോഡ് നേട്ടം ഔദോഗിക പ്രഖ്യാപനമായി വന്നത്. ഇന്ത്യ ബുക്ക് റെക്കോഡിന് അർഹമായ മെഡൽ, സർട്ടിഫിക്കറ്റ്, പേന, ബാഡ്ജ് എന്നിവ ലഭിച്ചു. സൈക്ലിംഗ് അടക്കമുള്ള കായിക രംഗത്തും സജീവമാണ് ഓസ്റ്റിൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BOOK OFRECORD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.