SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.57 AM IST

ഓണക്കാല കായലോര ടൂറിസം ക്ലിക്ക്ഡ്

sad

കോട്ടയം: കൊവിഡിലും ഉലയാതെ ഓണക്കാലത്ത് ഹിറ്റായി കായലോര ടൂറിസം. കുമരകത്ത് വേമ്പനാട്ടുകായലിന്റെ സൗന്ദര്യം നുണഞ്ഞത് പതിനായിരത്തിലേറെ പേരാണ്. ഒന്നരകോടി രൂപയോളം വരുമാനവും ടൂറിസം മേഖലയ്ക്ക് ലഭിച്ചു. ഹൗസ്ബോട്ടുകളിൽ ഭക്ഷണമുൾപ്പെടെ 5,​000 മുതൽ 20,​000 രൂപവരെ വാടകയോടെ ഓണക്കാല ബുക്കിംഗ് ലഭിച്ചു. ശിക്കാരവള്ളങ്ങളും സഞ്ചാരികളാൽ നിറഞ്ഞു.

കുമരകത്ത് വിവിധ റിസോട്ടുകളിലായുള്ള 950 മുറികളിൽ 900വും ബുക്ക് ചെയ്യപ്പെട്ടു.

ഹോട്ടൽ, ഹൗസ്ബോട്ട്, ടൂറിസ്റ്റ് ടാക്സി, ഉത്തരവാദിത്ത ടൂറിസം മേഖലകളിൽ എല്ലാവർക്കും കൊവിഡ് വാക്‌‌സിൻ നൽകിയിരുന്നു. വാക്‌സിനെടുത്തവർക്കും 72 മണിക്കൂർമുമ്പ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയവർക്കുമായിരുന്നു റിസോർട്ടുകളിലും ഹൗസ്ബോട്ടുകളിലും പ്രവേശനം.

കയാക്കിംഗ്

അഡ്വഞ്ചർ ടൂറിസത്തിന്റെ ഭാഗമായി വാട്ടർ സ്പോർട്സ് സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കുമരകം കോട്ടത്തോട്ടിൽ ഒരുക്കിയ കയാക്കിംഗും സഞ്ചാരികളെ ആകർഷിച്ചു. തിരുവാർപ്പ് മലരിക്കൽ ആമ്പൽ വസന്തം ആസ്വദിക്കാനും സഞ്ചാരികൾ ഒഴുകിയെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ONAM, TOURISM
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.