കൊച്ചി: കണ്ണൂർ ജില്ലയിലെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് ദേശീയ സേവാഭാരതിയെ ഒഴിവാക്കിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ ജില്ലയിലെ വിവിധ കോവിഡ് സെന്ററുകളിലുൾപ്പെടെ പ്രവർത്തിക്കാൻ മേയ് 22 നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ കളക്ടർ സേവാഭാരതിയെന്ന സംഘടനയെ റിലീഫ് ഏജൻസിയായി നിയോഗിച്ചത്. രണ്ടു ദിവസത്തിനുശേഷം ഇൗ ഉത്തരവു പിൻവലിച്ചു. ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നവും മറ്റും ഉപയോഗിച്ചാണ് സേവാഭാരതി റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന പരാതിയെത്തുടർന്നായിരുന്നു നടപടി. ഇതിനെതിരെയാണ് സേവാഭാരതി ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |