ന്യൂഡൽഹി: ഡി.സി.സി അദ്ധ്യക്ഷൻമാരെ നിയമിക്കുന്നതിലുള്ള ആശയക്കുഴപ്പം തുടരുന്നതിനിടെ പട്ടികയിൽ വീണ്ടും തിരുത്തലുകൾ വരുമെന്ന് സൂചന.
അനിവാര്യമായ മാറ്റങ്ങൾ വരുത്തി ഒറ്റ പേരുകളാക്കിയ ശേഷം പട്ടിക ഇന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറിയേക്കും. സോണിയും രാഹുൽ ഗാന്ധിയും അനുമതി നൽകിയാലുടൻ ഡി.സി.സി അദ്ധ്യക്ഷൻമാരുടെ പേരുകൾ പ്രഖ്യാപിക്കും.
ഡി.സി.സി അദ്ധ്യക്ഷൻമാരെ സാമൂദായിക സമവാക്യങ്ങൾ പാലിച്ച് നിയമിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം മുൻനിറുത്തിയുള്ള ചർച്ചകളാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും താരിഖ് അൻവറും ഇന്നലെ ഡൽഹിയിൽ നടത്തിയത്. പല പേരുകളിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അതിനാൽ നേരത്തേ ഉറപ്പായ പല ജില്ലകളിലും പേരുകൾ മാറാനിടയുണ്ടെന്നും കേൾക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |