തിരുവല്ല: അപകടകരമായ നിലയിൽ പ്രമേഹവും പ്രഷറും ഉയരുകയും ആന്തരികാവയവങ്ങളിൽ വ്രണം ഉണ്ടാവുകയും ചെയ്തതോടെ ഒരുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര നിർമ്മാതാവും കുക്കറി ഷോ അവതാരകനുമായ നൗഷാദിന്റെ നില ഗുരുതരമായി. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിലാണ് . അമിതഭാരവും വണ്ണവും ഉണ്ടായിരുന്ന നൗഷാദ് വർഷങ്ങൾക്കു മുമ്പ് ശരീരഭാരം കുറയ്ക്കാൻ ചില ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ഇതിനുശേഷവും ഭാരവും വണ്ണവും കൂടിയതോടെ ശാരീരിക പ്രശ്നങ്ങൾ രൂക്ഷമായി. തുടർന്ന് ആശുപത്രികളിൽ ചികിത്സ നടത്തിവരികയായിരുന്നു. ആന്തരികാവയവങ്ങളിൽ വ്രണമുണ്ടായതോടെയാണ് ബിലീവേഴ്സിലെത്തിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭാര്യ ഷീബ ഹൃദയാഘാതം മൂലം മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |