ചങ്ങനാശേരി: ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ 2 വർഷം (എൻ.സി.വി.ടി), കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് 1 വർഷം (എസ്.സി.വി.ടി) എന്നീ ട്രേഡുകളിൽ 2021 വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. www.itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖേന 100 രൂപ ഫീസടച്ച് ഓൺലൈനായി അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 14 ആണ്. കൂടുതൽ വിവരങ്ങൾ www.itiwchanganacheryy.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അല്ലെങ്കിൽ 8281444863, 9746411564,0481-2400500 എന്നീ ഫോൺ നമ്പരുകളിൽ വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |