SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.28 AM IST

സംസ്ഥാനം നിലപാടറിയിച്ചില്ലെങ്കിൽ വൻതിരിച്ചടി

quary

 50 മീറ്റർ ദൂരപരിധി പാലിച്ചാൽ മതിയെന്ന എൽ.ഡി.എഫ് നിലപാടാണ് സർക്കാർ അഭിഭാഷകർ

സുപ്രിംകോടതിയെ അറിയിക്കാതെ മടിച്ചുനിൽക്കുന്നത്

കാസർകോട്: പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റർ മാറി മാത്രമേ പാറപൊട്ടിക്കാൻ പാടുള്ളൂവെന്ന ഹരിത ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കണമെന്ന ക്വാറി ഉടമകളുടെ ഹരജി അടുത്തമാസം ഒന്നിന് സുപ്രിംകോടതി പരിഗണിക്കാനിരിക്കെ കേരളത്തിന്റെ സത്യവാങ്മൂലം അതിനിർണായകമായി. അമ്പത് മീറ്റർ പരിധി പാലിച്ചാൽ മതിയെന്ന എൽ.ഡി.എഫിന്റെ നിലപാട് കൃത്യമായി സുപ്രിംകോടതിയെ അറിയിച്ചില്ലെങ്കിൽ സംസ്ഥാനത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്നതും വിഭാവനം ചെയ്തതുമായ പദ്ധതികൾ അപ്പാടെ നിലയ്ക്കുന്ന സാഹചര്യമായിരിക്കും ഫലം.

ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇന്നലെ കേസ് പരിഗണിച്ചപ്പോഴും കേരളം സത്യവാങ് മൂലം സമർപ്പിച്ചിരുന്നില്ല. കേരളത്തിനെപ്പോലെ ജനസാന്ദ്രത ഇല്ലാത്തതിനാലും കൂടുതൽ സ്ഥലമുള്ളതും പരിഗണിച്ച് അയൽസംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും ഹരിതട്രിബ്യൂണൽ ഉത്തരവിന് അനുകൂലമായ നിലപാടിലാണ്. കേരളത്തിൽ ഖനനം സാദ്ധ്യമല്ലാത്ത അവസ്ഥ വന്നാൽ അത് നന്നായി മുതലെടുക്കാനുള്ള സാഹചര്യം ഇരുസംസ്ഥാനങ്ങളിലെയും അതിശക്തമായ ഖനനമാഫിയ ലക്ഷ്യം വയ്ക്കുന്നുണ്ട്.

സിമന്റ് പോലെ പായ്ക്കറ്റാക്കി ക്വാറി ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള സാദ്ധ്യതയാണ് അവർ തേടുന്നത്. ഇത് വൻതോതിൽ വിലവർദ്ധനവിന് ഇടയാക്കും. നിലവിലുള്ളതിന്റെ നാലിരട്ടിയെങ്കിലും വിലവരുന്ന സാഹചര്യത്തിൽ സംസ്ഥാനം ലക്ഷ്യം വച്ച പദ്ധതികൾ നിശ്ചിത ടെൻഡർ വ്യവസ്ഥയിൽ പൂർത്തിയാക്കാ ൻ കരാറുകാർക്ക് സാദ്ധ്യമാകാത്ത സാഹചര്യവും വരും.

കേരള അതിർത്തിയിൽ മാത്രമായി നൂറുകണക്കിന് കരിങ്കൽ ക്രഷറുകൾ കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഹരിത ട്രിബ്യുണലിന്റെ ഉത്തരവ് ഈ ക്വാറികൾക്കൊന്നും ബാധകവുമല്ല. ഭൂലഭ്യത കൂടുതലായതിനാൽ നിശ്ചിത മാനദണ്ഡത്തിനും ദൂരത്തിലാണ് ഈ ക്വാറികൾ പ്രവർത്തിക്കുന്നത്. അയൽ സംസ്ഥാന ലോബിയെ സഹായിക്കുന്നതിനു വേണ്ടിയാണ് ട്രിബ്യുണൽ വിധിക്കെതിരെ സർക്കാർ സത്യവാങ്മൂലം വൈകിക്കുന്നതെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.

എൽ.ഡി.എഫിന്റെ പ്രഖ്യാപിത നിലപാടാണ് സർക്കാരിന്റെ അഭിഭാഷകർ സുപ്രിംകോടതിയെ അറിയിക്കാൻ ഇതുവരെ മടിച്ചുനിന്നതെന്നതും ശ്രദ്ധേയമാണ്. അതെ സമയം സെപ്തംബർ ഒന്നിന് കേസിൽ സത്യവാങ്മൂലം നൽകുമെന്നാണ് സംസ്ഥാനം ചുമതലപ്പെടുത്തിയ അഭിഭാഷകർ ഇന്നലെ അറിയിച്ചത്.

വിധി അനുകൂലമല്ലെങ്കിൽ വികസനമില്ല

കണ്ണൂർ, കാസർകോട് ജില്ലകളിലെ വികസനം പൂർണമായി സ്തംഭിക്കാൻ സാദ്ധ്യത.

ഹരിത ട്രിബ്യുണൽ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത് ഒമ്പത് ക്വാറി ഉടമകൾ

ഒരു ലക്ഷത്തോളം പേർ നേരിട്ടും മൂന്ന് ലക്ഷത്തോളം പേർ പരോക്ഷമായും ക്വാറി മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നു

200 മീറ്റർ ദൂരപരിധി നിലനിന്നാൽ ഈ രംഗത്തെ നിക്ഷേപകർ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ഉടമകൾ

വടക്കൻ കേരളത്തിൽ ഒരു ക്വാറിക്കും ഈ ദൂരപരിധിക്കുള്ളിൽ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അയൽസംസ്ഥാനങ്ങളിൽ നിന്ന് ഉത്പന്നങ്ങൾ ലഭിക്കാൻ നൽകേണ്ടത് നാലു മടങ്ങ് അധികവില

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, QUARY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.