കുമരകം: ഓണാഘോഷങ്ങൾക്ക് ശേഷം കുമരകത്ത് കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു . ഇന്നലെ മാത്രം 34 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 40 ലേറെയാണ് . വ്യാഴാഴ്ച കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ 36 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 23 പേരുടെ ഫലം പാേസീറ്റീവ് ആയതും ആശങ്കാജനകമാണ്.
ആർ.ടി. പി.സി.ആർ നിരക്ക് മാനദണ്ഡമാക്കിയുള്ള നിയന്ത്രണം എടുത്തു കളയുകയും ഓണാഘാേഷങ്ങൾക്കായി ഇളവ് അനുവദിക്കുകയും ചെയ്തത് രോഗികളുടെ വർദ്ധനവിന് കാരണമായെന്നാണ് വിലയിരുത്തൽ. സാമൂഹ്യ അകലം പാലിക്കാതെയുള്ള പൊതുപരിപാടികളും ഒത്തുചേരലുകളും സ്ഥിതി കൂടുതൽ ഗുരുതരമാക്കി. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ കണക്കാക്കുന്നത്.
ഇന്നലെ 33 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിൽ 11 പേരുടെ ഫലം പോസിറ്റീവ് ആയി . 31 പേർക്ക് നടത്തിയ ആർ ടി പി സി ആർ പരിശോധന ഫലം ഇന്ന് ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |