SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.33 PM IST

പ്ളസ് വൺ: 2027 പരീക്ഷാകേന്ദ്രങ്ങൾ, ക്ളാസ് മുറി ശുചീകരണം മൂന്നുദിവസം

exam

തിരുവനന്തപുരം: സെപ്തംബർ 6 മുതൽ 16 വരെ നടക്കുന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് 2027 കേന്ദ്രങ്ങൾ. ഗൾഫിൽ എട്ട് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും മാഹിയിൽ ആറ് പരീക്ഷാ കേന്ദ്രങ്ങളും ഉണ്ടാകും. കൊവിഡ് ബാധിച്ച കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ് മുറികളൊരുക്കും. ഇവരുടെ ഉത്തരക്കടലാസുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം കവറുകളിലാക്കി സൂക്ഷിക്കും.

പരീക്ഷയ്ക്ക് മുന്നോടിയായി സെപ്തംബർ 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ സ്‌കൂളുകളും ക്ലാസ് മുറികളും ശുചീകരിക്കും. അണുനശീകരണ പ്രവർത്തനങ്ങളാണ് നടത്തുക. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശ സ്ഥാപന പ്രതിനിധി ചെയർമാനും സ്‌കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. എം.എൽ.എമാർ ഇതിന് നേതൃത്വം നൽകണമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു.

മാതൃകാ പരീക്ഷ ചോദ്യപേപ്പർ

ആഗസ്റ്റ് 31 മുതൽ സെപ്തംബർ 4 വരെ നടക്കുന്ന മാതൃകാ പരീക്ഷയ്ക്ക് കുട്ടികൾക്ക് ചോദ്യപേപ്പർ അതത് ദിവസം രാവിലെ ഹയർസെക്കൻഡറി പോർട്ടൽ വഴി നൽകും. വീട്ടിലിരുന്ന് പരീക്ഷയെഴുതാം. പരീക്ഷയ്ക്കുശേഷം അദ്ധ്യാപകരോട് ഓൺലൈനിൽ സംശയ ദൂരീകരണവും നടത്താം. പരീക്ഷയുമായി ബന്ധപ്പെട്ട് ആർ.ഡി.ഡിമാർ, എ.ഡിമാർ, ജില്ലാ കോ ഓർഡിനേറ്റർമാർ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ന് രാവിലെ 10.30 ന് നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.