SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.30 PM IST

കൊവിഡ് വ്യാപനം: ആമ്പൽ ഫെസ്റ്റ് നിർത്തി

poo

കോട്ടയം: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ മലരിക്കലിലെ ആമ്പൽ ഫെസ്റ്റ് നിർത്തി . തിരുവാർപ്പ് പഞ്ചായത്ത് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഫെസ്റ്റ് നിരോധിച്ച് ഉത്തരവിറക്കിയത്.. മലരിക്കൽ ഉൾപ്പെടുന്ന തിരുവാർപ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ കൊവിഡ് അതിരൂക്ഷമാണെന്ന റിപ്പോർട്ട് പഞ്ചായത്ത് അധികൃതർ ജില്ലാ കളക്ടർക്കു നൽകിയിരുന്നു. മലരിക്കൽ ഭാഗത്ത് മാത്രം 23 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്.
ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് കൂടാതെ അവധി ദിവസങ്ങളിൽ മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശിക്കുന്നതിന് വരുന്നവരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സണൻ എന്ന നിലയിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ നിരോധന ഉത്തരവ് ഇറക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, POO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.