നാഗ്പൂർ : പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് മസ്കറ്റിൽനിന്ന് ധാക്കയിലേക്ക് പോയ ബംഗ്ലാദേശി വിമാനം നാഗ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിൽ 126 യാത്രക്കാരുണ്ടായിരുന്നു.
വിമാനം ഛത്തീസ്ഗഢിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റ് നൗഷാദിന് ഹൃദയാഘാതം ഉണ്ടായത്.തുടർന്ന് കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിനെ വിമാനത്തിൽനിന്ന് വിവരമറിയിച്ചു. എ.ടി.സി നിർദ്ദേശപ്രകാരമാണ് നാഗ്പുരിൽ അടിയന്തരമായി ഇറക്കിയത്. പൈലറ്റിനെ ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |