ചിറ്റൂർ: കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ. മണിമുത്തു നഗർ മുരുകേശനെ (36) ആണ് കഴിഞ്ഞ ദിവസം ചിറ്റൂർ കോടതി റിമാൻഡ് ചെയ്തത്. മുരുകേഷിന്റെ രണ്ടാം ഭാര്യയായ മല്ലിക കൊടുത്ത പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊഴിഞ്ഞാമ്പാറ നാട്ടുകൽ വാര്യർച്ചള്ളയിലെ ഭാര്യയുടെ വീട്ടിൽ രാത്രി മദ്യപിച്ചെത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. അച്ഛനെ മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സംഭവത്തിൽ മുരുകേശനെതിരെ കേസുണ്ടെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.
സി.ഐ: എസ്. ശശിധരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്. അനീഷ്, സിവിൽ പൊലീസ് ഓഫീസർ എസ്. ഗിരീഷ് കുമാർ, എസ്.സി.പി.ഒ: ഡ്രൈവർ ആർ. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |