SignIn
Kerala Kaumudi Online
Thursday, 25 April 2024 6.25 PM IST

നാളെ പൂർണ ലോക്ക്, ഇന്ന് അവലോകന യോഗത്തിൽ കൂടുതൽ തീരുമാനം, കടുത്ത രോഗബാധയുള്ളിടത്ത് രാത്രി കർഫ്യൂ വന്നേക്കും

lock

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണാതീതമാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തും. അവശ്യ സർവീസുകൾക്ക് മാത്രമേ അനുവാദമുണ്ടാകൂ. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടായേക്കും.

നാളെ പൊതുഗതാഗതമുണ്ടാവില്ല. കടകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വിവാഹം പോലുള്ള പൊതുചടങ്ങുകൾക്കും നിയന്ത്രണമുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ വിലക്കും. റോഡുകളിൽ പരിശോധന ശക്തമാക്കും.

കൊവിഡ് പടരുന്ന പ്രദേശങ്ങളിൽ രാത്രികാല കർഫ്യൂവിന് കേന്ദ്ര നിർദ്ദേശമുണ്ട്. ഇത് സംസ്ഥാനം പരിഗണിച്ചേക്കും. അതേസമയം യാത്രകളും, വ്യാപാര, വാണിജ്യ, നിർമ്മാണ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തേണ്ടെന്നാണ് നിലപാട്. വീടുകളിലെ ക്വാറന്റൈൻ ശക്തിപ്പെടുത്താൻ കൂടുതൽ നടപടികളെടുക്കും.

32,801 രോഗികൾ ടി.പി.ആർ 19.22%
സംസ്ഥാനത്ത് ടി.പി.ആർ വീണ്ടും 19 ശതമാനം കടന്നതോടെ പ്രതിദിന രോഗികൾ 32000 കവിഞ്ഞു. ഇന്നലെ 32,801 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ശതമാനം.179 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 20,313.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗബാധ കണ്ടെത്തുന്നതിലെ മികവാണ് രോഗികളുടെ എണ്ണം കൂടാൻ കാരണം. കൊവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്ന് ഈ പ്രതിസന്ധി മറികടക്കണം

- വീണാ ‌ജോർജ്, ആരോഗ്യ മന്ത്രി

അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​യാ​ത്ര ര​ണ്ട് ​ഡോ​സെ​ടു​ത്താൽ
ആ​ർ.​ടി​-​പി.​സി.​ആ​ർ​ ​വേ​ണ്ട, ​വാ​ക്സി​നേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ക​രു​ത​ണം


ന്യൂ​ഡ​ൽ​ഹി​:​ ​ര​ണ്ട് ​ഡോ​സ് ​വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക് ​വി​മാ​നം,​ ​റെ​യി​ൽ,​ ​റോ​ഡ് ​മാ​ർ​ഗ്ഗം​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​യാ​ത്ര​ക​ൾ​ക്ക് ​ആ​ർ.​ടി​-​പി.​സി.​ആ​ർ​ ​പ​രി​ശോ​ധ​ന​ ​ഒ​ഴി​വാ​ക്കി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​മാ​ർ​ഗ്ഗ​രേ​ഖ.​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ശ​രീ​രം​ ​മു​ഴു​വ​ൻ​ ​മൂ​ടു​ന്ന​ ​പി.​പി.​ഇ​ ​കി​റ്റ് ​പോ​ലു​ള്ള​ ​ആ​വ​ര​ണ​ങ്ങ​ളും​ ​ആ​വ​ശ്യ​മി​ല്ല.​ ​അ​തേ​സ​മ​യം,​​​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ക്ക് ​പ്രാ​ദേ​ശി​ക​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്താം.
ചി​ല​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​എ​ല്ലാ​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​യാ​ത​ക്കാ​ർ​ക്കും​ ​നെ​ഗ​റ്റീ​വ് ​ആ​ർ.​ടി.​പി.​സി.​ആ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കേ​ന്ദ്രം​ ​പു​തി​യ​ ​യാ​ത്രാ​മാ​ർ​ഗ​രേ​ഖ​ ​ഇ​റ​ക്കി​യ​ത്.
ര​ണ്ട് ​ഡോ​സ് ​വാ​ക്സി​ൻ​ ​എ​ടു​ത്ത് 15​ ​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​യാ​ത്ര​ചെ​യ്യു​ന്ന​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​വ​ർ​ക്ക് ​ആ​ർ.​ടി​-​പി.​സി.​ആ​ർ​ ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്ക​രു​ത്.​ ​ഇ​വ​ർ​ ​കൊ​വി​ൻ​ ​പോ​ർ​ട്ട​ലി​ൽ​ ​നി​ന്നു​ള്ള​ ​വാ​ക്സി​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ക​രു​ത​ണം.
കൊ​വി​ഡ് ​ഉ​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​അ​ന്ത​ർ​സം​സ്ഥാ​ന​ ​യാ​ത്ര​യ്ക്ക് ​ആ​ർ​ടി.​പി.​സി.​ആ​ർ​ ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​അ​ക്കാ​ര്യം​ ​വി​പു​ല​മാ​യി​ ​പ​ര​സ്യ​പ്പെ​ടു​ത്ത​ണം.


മ​റ്റ് ​നി​ർ​ദ്ദേ​ശ​ങ്ങൾ
​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​കാ​ണു​ന്ന​ ​യാ​ത്ര​ക്കാ​രെ​ ​ആ​ന്റി​ജ​ൻ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​മാ​ക്ക​ണം
​ ​യാ​ത്ര​ക​ൾ​ക്ക് ​മാ​സ്ക്,​ ​സ​മൂ​ഹ്യ​അ​ക​ലം​ ​നി​ർ​ബ​ന്ധം.​ ​ജീ​വ​ന​ക്കാ​ർ​ ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​മാ​സ്ക്,​ ​ഫേ​സ്ഷീ​ൽ​ഡ്,​ ​കൈ​യു​റ​ ​എ​ന്നി​വ​ ​ധ​രി​ക്ക​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.