കൊച്ചി: ഇൻസുലിൻ മരുന്നുകൾ സെപ്തംബർ ഒന്നു മുതൽ
സപ്ലൈകോ മെഡിക്കൽ സ്റ്റോറുകൾ വഴി വില കുറച്ച് വില്‍ക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. പരമാവധി വിലയിൽ നിന്ന് 20 മുതൽ 24 ശതമാനം വരെയാണ് കിഴിവ്.
അബോട്ട്, ബയോകോൺ ബയോളജിക്സ്, ഇലി ലില്ലി, ലുപിൻ, സനോഫി ഇൻഡ്യ, വോക്ക്ഹാർഡറ്റ് എന്നീ കമ്പനികളുടെ 90 ൽപ്പരം ഇൻസുലിൻ ഉത്പന്നങ്ങളാണ് സപ്ളൈകോ വിൽക്കുന്നത്.
മുൻഗണനാ വിഭാഗത്തിൽപ്പെട്ട എല്ലാ റേഷൻ കാർഡ് ഉപഭോക്താക്കൾക്കും ചികിത്സാർത്ഥം മുൻഗണനാ വിഭാഗത്തിലേക്ക്
പരിവർത്തനം ചെയ്തവർക്കും എല്ലാ മരുന്നുകളും 25 ശതമാനം വിലക്കിഴിവിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |