SignIn
Kerala Kaumudi Online
Saturday, 20 April 2024 7.55 AM IST

മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗിന് ഇന്ന് തുടക്കം

saji-cherian

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാരത് ഭവൻ തയ്യാറാക്കുന്ന മഴമിഴി മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെ ഇന്നുരാത്രി സ്ട്രീമിംഗ് ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെയാണ് സ്ട്രീമിംഗ്.

65 ദിവസം നീണ്ടുനിൽക്കുന്ന മെഗാ സ്ട്രീമിംഗിലൂടെ 150 ഓളം കലാരൂപങ്ങളിലായി 350 ഓളം കലാ സംഘങ്ങളുടെ കലാപ്രകടനങ്ങൾ പ്രദർശിപ്പിക്കും. samskarikam.org എന്ന വെബ് പേജിലൂടെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ലോകമലയാളി സംഘടനകളുടെ ശ്രദ്ധേയമായ പേജുകളിലൂടെയും രാത്രി 7 മുതൽ 9 വരെയാണ് വെബ്കാസ്റ്റിംഗ്. എട്ട് മിനിറ്റ് ദൈർഘ്യം വരുന്ന കർട്ടൺ റെയ്സർ വിഡിയോയുടെ സ്വിച്ചോൺ ശ്രീകുമാരൻ തമ്പി നിർവഹിച്ചു. അദ്ദേഹത്തെ മന്ത്രി സജി ചെറിയാൻ പൊന്നാടയണിയിച്ച് ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAJI CHERIAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.