പെരിന്തൽമണ്ണ: പട്ടാമ്പി റോഡിലെ മൃഗാശുപത്രിയിൽ നിന്നും ഒരു വർഷം മുൻപ് ടാബ്ലെറ്റ് ഫോൺ മോഷ്ടിച്ച കേസിൽ മണ്ണാർക്കാട് കാഞ്ഞിരം സ്വദേശി
കണന്നൂർ വീട്ടിൽ ഷെമിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.എസ്.എച്ച്.ഒ സുനിൽ പുളിക്കൽ, എസ്.ഐ സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ മലമ്പുഴയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.എസ്.ഐ ഷാജഹാൻ, സി.പി.ഒമാരായ ഷജീർ, ഷാലു, കബീർ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |