കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് മാത്രം. ഇന്നലെ 3,627 പേർക്കാണ് രോഗം ബാധിച്ചത്. ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24,040 ആയി ഉയർന്നു.
3,539 പേർക്കും സമ്പർക്കം വഴിയാണ് രോഗം. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ട്. 39,367 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. 1,843 പേർ രോഗ മുക്തി നേടി. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 22,015 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
രോഗബാധിതർ കൂടുതൽ
5 ൽ താഴെ രോഗികൾ
ഇടക്കൊച്ചി, കരുവേലിപ്പടി, ചളിക്കവട്ടം, പോണേക്കര, മഞ്ഞപ്ര, എളംകുളം, പൂണിത്തുറ, അയ്യപ്പൻകാവ്, ചക്കരപ്പറമ്പ്, പുതുക്കലവട്ടം. കഴിഞ്ഞ 24 മുതൽ മുതൽ ജില്ലയിലെ കൊവിഡ് 3,000ന് മുകളിലാണ്. 25ന് രോഗികളുടെ എണ്ണം 4,000വും കടന്നിരുന്നു.
വാക്സിനേഷൻ സംശയത്തിന്: 9072303861, 9072303927, 9072041171, 9072041172
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |