ന്യൂഡൽഹി: കൊവിഡ് നിയന്ത്രണവിധേയമായ രാജ്യതലസ്ഥാനത്ത് സെപ്തംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാനൊരുങ്ങുന്നു. 6 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. 9 - 12 വരെയുള്ള ക്ലാസുകൾ സെപ്തംബർ ഒന്നിനും, 6- 8 വരെ എട്ടിനും ആരംഭിക്കാനാണ് ആലോചിക്കുന്നത്.
ഡൽഹി ദുരന്തനിവാരണമാനേജ്മെന്റ് നിയോഗിച്ച വിദഗ്ദ്ധ സമിതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വച്ചത്. ഹൈസ്കൂൾ മുതൽ മുകളിലേക്കുള്ള കുട്ടികളെ ആദ്യ ഘട്ടത്തിലും പ്രൈമറി തലത്തിലുള്ളവരെ ഏറ്റവും ഒടുവിലും ക്ലാസുകളിലെത്തിക്കണം.
സ്കൂളിലെത്താത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാനുള്ള അവസരം ഉണ്ടാകണമെന്നും വിദഗ്ദ്ധസിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |