ചടങ്ങ് ഓഡിറ്റോറിയത്തിൽ
ന്യൂഡൽഹി : കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി.രവികുമാർ ഉൾപ്പെടെ ഒൻപത് പേർ സുപ്രീംകോടതി ജഡ്ജിമാരായി 31ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30ന് സുപ്രീംകോടതി ഓഡിറ്റോറിയത്തിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യാവാചകം ചൊല്ലിക്കൊടുക്കും.
സാധാരണ ജഡ്ജിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ്. എന്നാൽ കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലാണ് ചടങ്ങ് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. 900 പേർക്ക് ആഡിറ്റോറിയത്തിൽ ഇരിക്കാനുള്ള സൗകര്യമുണ്ട്. സത്യപ്രതിജ്ഞ ദൂരദർശൻ തത്സമയം സംപ്രേഷണം ചെയ്യും.
സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് ഒരു തവണ മാത്രമാണ് സത്യപ്രതിജ്ഞാചടങ്ങ് കോടതിക്ക് പുറത്ത് നടന്നിട്ടുള്ളത്. സുവർണ ജൂബിലി ആഘോഷിച്ച 2000ൽ മൂന്ന് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടന്നത് സുപ്രീംകോടതിക്ക് മുന്നിലെ പുൽത്തകിടിയിൽ ഒരുക്കിയ പന്തലിൽ ആയിരുന്നു. ജസ്റ്റിസുമാരായ വൈ.കെ.സബർവാൾ, രുമ പാൽ, ദൊരൈസ്വാമി രാജു എന്നിവരാണ് 2008 ജനുവരി 28ന് പന്തലിൽ സത്യവാചകം ചൊല്ലി അധികാരമേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |