മൂവാറ്റുപുഴ: 2021ലെ വിവിധ പുരസ്കാരങ്ങൾക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അപേക്ഷ ക്ഷണിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിലിലാണ് അപേക്ഷിക്കേണ്ടത്. ഒരു ഗ്രന്ഥശാലയ്ക്ക് ഒന്നിൽ കൂടുതൽ പുരസ്കാരത്തിന് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിൽ അപേക്ഷകളും അനുബന്ധരേഖകളും സമർപ്പിക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും സമർപ്പിക്കണം. അപേക്ഷ ഫോറം മൂവാറ്റുപുഴ താലൂക്ക് ലൈബ്രറികൗൺസിലിൽ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും സെപ്തംബർ 20ന് മുമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ ലഭിക്കണമെന്ന് പ്രസിഡന്റ് ജോഷി സ്ക്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് : 0485- 2813984, 9496250290
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |