കൊച്ചി: നിയമ ബിരുദധാരികളെ അഭിഭാഷകജോലിക്ക് സജ്ജരാക്കുന്ന പ്രോജക്ട് കംപ്ളീറ്റ് ലോയർ പരിശീലന പദ്ധതിക്ക് ഈമാസം 29ന് തുടക്കമാകും. വൈകിട്ട് 7ന് ഹൈക്കോടതി ജഡ്ജി പി.ബി.സുരേഷ് കുമാർ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ അഭിഭാഷകരും ജഡ്ജിമാരും നിയമ അദ്ധ്യാപകരും നേതൃത്വം നൽകുന്ന സൗജന്യ പരിശീലന പദ്ധതിയാണ് പ്രോജക്ട് കംപ്ളീറ്റ് ലോയർ. തിരുവനന്തപുരത്തെ ലാ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷനും കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർനാഷണൽ ആർബിട്രേഷനും ചേർന്നാണ് സംഘാടനം. വിവരങ്ങൾക്ക് : 9847023456.
പത്രസമ്മേളനത്തിൽ അഡ്വ. തേജസ് പുരുഷോത്തമൻ, അഡ്വ.ജോൺസൺ ഗോമസ്, അഡ്വ.സി.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |