പോത്തൻകോട്: വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. പ്രസന്നകുമാർ -വിജയമ്മ ദമ്പതികളുടെ മകളും മംഗലപുരം വാലിക്കോണം വെയിലൂർ ചീനിവിള തൊടിയിൽ വീട്ടിൽ രാഹുലിന്റെ ഭാര്യയുമായ അർച്ചന (26 ) ആണ് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പൗഡിക്കോണത്തേയ്ക്ക് പോകുന്നതിനിടെ ബൈക്കും ടാറ്റ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് സുമോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
പൗഡിക്കോണത്തെ പാസ്റ്ററുടെ ഉടമസ്ഥതയിലുള്ളതാണ് ടാറ്റ സുമോ. ഇന്നലെ രാവിലെ 11 ഓടെ പൗഡിക്കോണം -പോത്തൻകോട് റോഡിൽ തേരിവിള ജംഗ്ഷന് സമീപത്തെ വളവിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അർച്ചനയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രാഹുൽ ചികിത്സയിലാണ്. ഏകമകൻ : റിഥുരാജ് (3 )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |