ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ വാൻ കത്തി ഡ്രൈവർ മരിച്ചു.അരൂർ ചന്തിരൂർ സ്വദേശി രാജീവൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രാജീവന് മാനസിക പ്രയാസങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് വാഹനം കത്തുന്നത് നാട്ടുകാർ കണ്ടത്. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തിയെങ്കിലും രാജീവന്റെ ജീവൻ രക്ഷിക്കാനായില്ല. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |