SignIn
Kerala Kaumudi Online
Saturday, 16 October 2021 5.39 PM IST

മൊബൈൽ നഷ്‌ടപ്പെട്ടെന്ന പേരിൽ മൂന്നാം ക്ളാസ് വിദ്യാർത്ഥിനിക്കും അച്ഛനും തലസ്ഥാനത്ത് പിങ്ക് പൊലീസ് പീഡനം

pink-police

തിരുവനന്തപുരം: നടക്കാത്ത മോഷണത്തിന്റെ പേരിൽ ടാപ്പിങ് തൊഴിലാളിയായ യുവാവിനും എട്ട് വയസുകാരിയായ മകൾക്കും പൊലീസിൽ നിന്നും ഏൽക്കേണ്ടിവന്നത് വലിയ മാനസിക പീഡനം. തിരുവനന്തപുരം തോന്നയ്‌ക്കലിലാണ് സംഭവം. തോന്നയ്‌ക്കൽ സ്വദേശി ജയചന്ദ്രനും എട്ട് വയസുകാരി മകളും ദേശീയ പാതയിലൂടെ വരുന്ന ഐഎസ്‌ആർഒയുടെ പ്രത്യേക വാഹനം കാണാൻ എത്തിയ സമയത്താണ് സംഭവമുണ്ടായത്.

വാഹനം പോകുന്നത് നോക്കി നിൽക്കെ സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഇവരെ വിളിപ്പിച്ചു. പൊലീസുകാരിൽ ഒരാളുടെ മൊബൈൽ നഷ്‌ടപ്പെട്ടെന്നും ജയചന്ദ്രനും മകളും ഇത് തട്ടിയെടുത്തെന്നും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരോട് പൊലീസുകാർ അറിയിച്ചു. മൊബൈൽ എടുത്തിട്ടില്ലെന്ന് അറിയിച്ചിട്ടും പൊലീസുകാർ മാനസിക പീഡനം തുടർന്നു. അടുത്തിടെ നടന്ന മാലമോഷണവും ഇവരാണ് നടത്തിയതെന്ന തരത്തിൽ പൊലീസ് ആരോപിച്ചതായും ജയചന്ദ്രൻ പറഞ്ഞു.

ഒടുവിൽ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നഷ്‌ടപ്പെട്ടെന്ന് കരുതിയ മൊബൈൽ പിങ്ക് പൊലീസ് വാഹനത്തിൽ നിന്നും തന്നെ കണ്ടെത്തി. ഇതോടെ സംഭവത്തിൽ ക്ഷമാപണം പോലും പറയാതെ പൊലീസ് പോയതായും ജയചന്ദ്രൻ പറയുന്നു.

പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതരമായ ഈ പെരുമാറ്റത്തിനെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകാനൊരുങ്ങുകയാണ് ജയചന്ദ്രൻ. വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നും പൊലീസിനോട് വിശദീകരണം ചോദിക്കുമെന്നും ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ കെ.വി മനോജ് കുമാർ പ്രതികരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, POLICE, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.