ചെന്നൈ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ശബ്ദവോട്ടോടെ തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കി. ഇതോടെ കാർഷിക നിയമങ്ങളെ എതിർത്ത് പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി തമിഴ്നാട് മാറി. പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും ഡൽഹിയും കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) കാർഷിക നിയമങ്ങളെ ശക്തമായി വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |