മേരി ആവാസ് സുനോയുടെ ആദ്യപോസ്റ്റർ തരംഗമാകുന്നു
മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ആദ്യപോസ്റ്റർ തരംഗം സൃഷ്ടിക്കുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റേഡിയോ ജോക്കിയയാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറുടെ വേഷമാണ് മഞ്ജുവിന്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ചിത്രം നിർമിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ പൊട്ടിച്ചിരിക്കുന്ന മഞ്ജുവിനെയും ജയസൂര്യയേയും കാണാം. ശിവദയും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. ഒപ്പം ജോണി ആന്റണി, ഗൗതമി നായർ , സോഹൻ സീനുലാൽ , സുധീർ കരമന,ജി.സുരേഷ് കുമാർ , ദേവി അജിത്, മിഥുൻ .എ.ഇ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ് നിർവഹിച്ചിരിക്കുന്നത്. വിജയകുമാർ പാലക്കുന്ന്, ആൻ സരിഗ എന്നിവരാണ് കോ.പ്രൊഡ്യൂസേഴ്സ്.ബി.കെ ഹരിനാരായണന്റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൺ , സന്തോഷ്കേശവ്, ജിതിൻ രാജ്,ആൻ ആമി എന്നിവർ പാട്ടുകൾ പാടിയിരിക്കുന്നു. എഡിറ്റിംഗ് -ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ- ബാദുഷ.എൻ .എം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |