SignIn
Kerala Kaumudi Online
Saturday, 20 April 2024 1.01 AM IST

പന്മന ആശ്രമത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു

panamana-

പന്മന : വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 168-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പന്മന ആശ്രമത്തിൽ ജയന്തി സമ്മേളനവും കലാപരിപാടികളും ഒഴിവാക്കി ലളിതമായ ചടങ്ങ് സംഘടിപ്പിച്ചു. ചട്ടമ്പി സ്വാമികളുടെ ചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിച്ച് കാരുമാത്ര ഗുരുപദം ആചാര്യൻ ഡോ. വിജയൻ തന്ത്രി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്‌തു. തുടർന്നു നടന്ന വിശേഷാൽ പൂജയ്‌ക്കും അദ്ദേഹം മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ. ദേവമഠം വിഷ്‌ണു ശർമ്മ, ബ്രഹ്മചാരി ശിവചൈതന്യ, കോട്ടയം മൃത്യുഞ്ജയ തന്ത്രപീഠം ആചാര്യൻ ജിതിൽ ഗോപാൽ, സ്വാമി നിത്യസ്വരൂപാനന്ദ, പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്‌ണപിള്ള, സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ, എൻ.പി. രാമഭദ്രൻ, പന്മന മഞ്ജേഷ്, സി. സജീന്ദ്ര കുമാർ, കോലത്ത് വേണുഗോപാൽ, കെ.ജി. ശ്രീകുമാർ, എം.സി. ഗോവിന്ദൻ കുട്ടി, കുണ്ടറ ഗോപിനാഥ്, രതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര മഹാസഭ സെക്രട്ടറി എൻ.പി. രാമഭദ്രൻ വിദ്യാധിരാജ ഭവ്യസ്‌മൃ‌തി പ്രഭാഷണം നടത്തി.

സുജിത്ത് വിജയൻ പിള്ള എം.എൽ.എ ആശ്രമം സന്ദർശിച്ചു. പന്മന മനയിൽ എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസിലെ സമാധിമണ്ഡപത്തിൽ പന്മന മനയിൽ കുമ്പളത്ത് ശങ്കുപ്പിള്ള സ്‌മാരക കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പന്മന ആശ്രമാചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടന്നു. കരയോഗം പ്രസിഡന്റ് സജീന്ദ്രകുമാർ, സെക്രട്ടറി അരുൺ സി. പിള്ള, ശിവശങ്കരപ്പിള്ള, വാഴയിൽ ഓമനക്കുട്ടൻ, ഗോപകുമാർ പണയത്ത്, ശശിധരൻ നായർ, കൃഷ്‌ണരാജ്, കൃഷ്‌ണകുമാർ, അരുൺ ബാബു, എൽ.പി. ജിനേഷ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATTAMPI SWAMIKAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.