SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.19 PM IST

നീലംപേരൂർ പടയണി : ഇന്ന് കുടനിർത്ത്

padayani

ചങ്ങനാശേി : നീലംപേരൂർ പള്ളിഭഗവതിക്ഷേത്രത്തിലെ പൂരം പടയണിയുടെ ഭാഗമായി ഇന്ന് പടയണിക്കളത്തിൽ കുടനിർത്ത് ചടങ്ങ് നടക്കും. പടയണിയുടെ രണ്ടാംഘട്ടസമാപനം കൂടിയാണിത്. കുടനിർത്ത് ചടങ്ങിന്റെ ഭാഗമായി വലിയ കുട എത്തിക്കുന്നതോടൊപ്പം മറ്റുകുടകളും കളത്തിൽ എഴുന്നള്ളും. 30 മുതൽ പ്ലാവിലക്കോലങ്ങളാണ് കളത്തിലെത്തുക. കല്യാണസൗഗന്ധികം തേടിയുള്ള ഭീമസേനന്റെ യാത്രയുടെ ഐതിഹ്യമാണ് ഇതിലൂടെ പ്രതിപാദിക്കുന്നത്. യാത്രയിൽ ആദ്യം കണ്ടുമുട്ടുന്ന തപസ്സുചെയ്യുന്ന സന്യാസിയുടെ കോലമായ താപസക്കോലം തിങ്കളാഴ്ച്ച പടയണിക്കളത്തിലെഴുന്നള്ളിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായാണ് ഇത്തവണ പടയണി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.