മാവേലിക്കര: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം മേൽശാന്തിയായി കണ്ടിയൂർ നീലമന ഇല്ലം എൻ. ശങ്കരൻ നമ്പൂതിരിയെ (54) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. പരേതനായ നരസിംഹൻ നമ്പൂതിരിയുടെയും ദേവകി അന്തർജ്ജനത്തിന്റെയും മകനാണ്. നിലവിൽ കോയ്പള്ളികാരാണ്മ ദേവസ്വം മേൽശാന്തിയായി സേവനം അനുഷ്ഠിച്ച് വരികയാണ്. ചെട്ടികുളങ്ങര ദേവീക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാണ്ഡവർകാവ് ദേവീ ക്ഷേത്രം, വലിയകുളങ്ങര ദേവീക്ഷേത്രം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: എം. ഇന്ദു അന്തർജ്ജനം. മക്കൾ: രാഹുൽ.എസ്. നമ്പൂതിരി, ഗോകുൽ.എസ്. നമ്പൂതിരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |